ചരിത്രപരമായ ഒരാവശ്യം എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനമാണ് കഴിഞ്ഞ ദിവസം എംടി വാസുദേവൻ നായർ പ്രസംഗമായി അവതരിപ്പിച്ചത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എം ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്. എം ടി ഇക്കാര്യം അറിയിച്ചെന്നും, വിവാദത്തിൽ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു.
എം ടി പറഞ്ഞതില്‍ പുതുമയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
