കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസിനെ സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്നും ഇന്നലെ ഒഴിവാക്കിയിരുന്നു. എന്നാൽ മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പാർട്ടി യോഗങ്ങളിൽ മനു തോമസ് ഒന്നര വർഷമായി പങ്കെടുക്കാറില്ല. പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂര്‍വ്വം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കിൽ ഒരാൾ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ക്വട്ടേഷൻ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയിൽ ആരും സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ബന്ധം ഉള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ല എന്ന് വ്യക്തമാക്കിയതാണ്. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും എം ഷാജറിനെതിരെ മനു തോമസ് നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങളോട് പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ
