സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. ബിജെപി നേതാവ് സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് രൂക്ഷ വിമർശനം ജില്ലാ സമ്മേളനത്തിലുയർന്നത്. ‘സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം
