ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയില്ലെന്നു ആരോപിച്ചു സെബിക്കെതിരെ കോടതി അലക്ഷ്യ ഹർജി. വിപണിയിൽ ഓഹരിമൂല്യത്തിൽ അദാനി ഗ്രൂപ് കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യമാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്. റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം നടത്താൻ മാർച്ചിലാണ് സുപ്രീംകോടതി സെബിയ്ക്ക് നിർദേശം നൽകിയത്. അന്തിമ തീയതി കഴിഞ്ഞു മൂന്നു മാസം പിന്നിടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയില്ല; സെബിക്കെതിരെ കോടതിയലക്ഷ്യ ഹർജി
