ആഗോളതലത്തില് വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യന് വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില് കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളര്ച്ച നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള് പ്രകാരം, നടപ്പ് സാമ്പത്തിക വര്ഷം ആദ്യത്തെ പത്ത് മാസങ്ങളില് വിമാന യാത്രക്കാരുടെ എണ്ണം 27 ശതമാനമാണ് വര്ദ്ധിച്ചത്. ഇന്ത്യന് സാമ്പത്തിക മേഖലയിലെ മികച്ച ഉണര്വും, വിദേശ ബിസിനസിലും, വിദ്യാഭ്യാസത്തിലും ഉണ്ടാകുന്ന വര്ദ്ധനവിന്റെ കരുത്തും ഇന്ത്യന് വിമാന കമ്പനികള്ക്ക് വലിയ നേട്ടം കൈവരിക്കാന് സഹായകമായിട്ടുണ്ട്. ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച്, രാജ്യാന്തര വിമാന സര്വീസുകളില് ഗണ്യമായ വളര്ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ലോകത്തിലെ തന്നെ മികച്ച വളര്ച്ച നേടിയ 10 രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയും ഇടം നേടി. കോവിഡ് കാലയളവിന് മുന്പുള്ള നിലയിലേക്ക് വ്യോമയാന മേഖലയ്ക്ക് എത്താന് സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഈ വര്ഷം സെപ്റ്റംബറിന് ശേഷം വിമാന യാത്രക്കാരുടെ എണ്ണം തുടര്ച്ചയായി ഉയരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്ക്കു മുന്പ് പൊതുമേഖല എണ്ണ കമ്പനികള് ഏവിയേഷന് ടര്ബൈന് ഫ്യുവലിന്റെ വില ഏകദേശം 4 ശതമാനത്തോളം കുറച്ചിരുന്നു. ഇത് വിമാനക്കമ്പനികള്ക്ക് വലിയ ആശ്വാസമാണ് നല്കിയത്.
മികവിന്റെ പാതയിലേറി ഇന്ത്യന് വ്യോമയാന മേഖല
