കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപിക്കെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ കെസി വേണുഗോപാലും, വിഡി സതീശനും, പികെ കുഞ്ഞാലിക്കുട്ടിയും, കെഎം ഷാജിയും രംഗത്തെത്തി. സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവൻ്റേതെന്നും വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്നും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിജയരാഘവൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണെന്നും ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും, വോട്ട് ചേരുന്നു എന്ന ആധി സിപിഎമ്മിനുണ്ടെന്നും ഇത് കേരളമാണ് എന്ന് ഓർക്കണമെന്നും വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിമർശനം ശക്തമാക്കി കോണ്ഗ്രസ്
