പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണെന്നും ഉദിത് രാജ് പറഞ്ഞു. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കിൽ, സഹോദരൻ തരൂർ, നിങ്ങൾ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും അദ്ദേഹം എഴുതി. പഹൽഗാമിലെ ഭീകരാക്രമണം ഇന്റലിജൻസ് പരാജയത്തിന്റെ ഫലമായിരിക്കാമെങ്കിലും സർക്കാറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് തരൂർ പറഞ്ഞതിന് പിന്നാലെയാണ് വിമർശനം.
ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ്
