കെഎം ഷാജിക്കെതിരെയുള്ള വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിമർശനം മാത്രമാണ് ഉണ്ടായത്. അതെങ്ങനെ വ്യക്തിപരവും സ്ത്രീവിരുദ്ധവുമാകുമെന്ന് അദ്ദേഹം ചോദിച്ചു.മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന് കേസെടുത്ത നടപടി സിപിഐഎമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കെഎം ഷാജിക്കെതിരെയുള്ള വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് ചെന്നിത്തല
