മേയര്‍ ആര്യ രാജേന്ദ്രനെ , കെഎസ് ആർടിസി ഡ്രൈവർ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ.താൻ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല എന്നും സുബിൻ പോലീസിന് മൊഴി നൽകി. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നും തനിക്ക് വ്യക്തതയില്ല. കൺന്റോൺമെന്റ് പൊലീസിനാണ് കണ്ടക്ടർ വിശദമായ മൊഴി നൽകിയത്. കെഎസ്ആർടിസി ബസിലെ സിസിടിവി ദ്യശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബസ് പാർക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്റ്റാൻഡിന്റെ അകത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.
മേയര്‍ ആര്യ രാജേന്ദ്രനെ , കെഎസ് ആർടിസി ഡ്രൈവർ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ
