Untitled design 20251028 182439 0000

ദില്ലിയിൽ വായുമലിനീകരണം കുറയ്ക്കാൻ ഇന്നലെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്തില്ല. ഈർപ്പം കുറവായിരുന്നതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ നൽകിയ വിശദീകരണം. ദില്ലിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. കൂടാതെ ദില്ലിയിലെ കൂടുതൽ കെട്ടിടങ്ങളിൽ ആന്‍റി സ്മോഗ് ഗൺ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.സാധാരണയായി അൻപത് ശതമാനത്തിലധികം ഈർപ്പം ആവശ്യമാണ്. ഐഐടി കാൺപൂർ ആണ് പരീക്ഷണം നടത്തിയത്. 10–15 ശതമാനം ഈർപ്പമുള്ള സാഹചര്യങ്ങളിൽ ക്ലൗഡ് സീഡിങ് നടത്താൻ കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഐഐടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ് സർക്കാർ ക്ലൗഡ് സീഡിങുമായി മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *