തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണത്തിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ എൽഡിഎഫും യുഡിഎഫും അവിശ്വാസത്തിൽ നിന്നും വിട്ടുനിന്നു. 49 അംഗ നഗരസഭയാണെങ്കിലും 17 ബിജെപി കൗൺസിലർമാർ മാത്രമാണ് രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. 25 അംഗങ്ങളെങ്കിലും വേണം അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാൻ. യോഗം നടക്കാതെ വന്നതോടെയാണ് ബിജെപി കൗൺസിലർമാർ പുറത്തിറങ്ങുകയും പിന്നാലെ യുഡിഎഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകാതെ, നഗരസഭയിലെ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൗൺസലർമാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
തൃപ്പൂണിത്തുറ നഗരസഭയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം
