മലപ്പുറം ചേലേമ്പ്രയിൽ ഫീസടക്കാതിരുന്നതിനെ തുടർന്ന് കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ എ.എൽ.പി സ്കൂൾ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. എന്നാൽ ഫീസ് കുടിശിക ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ മറുപടി നൽകി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
മലപ്പുറത്ത് കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവത്തിൽ വിശദീകരണം തേടി ബാലവകാശകമ്മീഷൻ
