മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പൊലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചുമതല ഏറ്റതിന് പിന്നാലെ വി വേണുവിന്റെ പ്രതികരണം.
ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു
