എം എൽ എ പി .വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് . എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആർക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു. എം വി രാഘവന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും ഇനി സിപിഐഎം ഉണ്ടാകുമോ എന്ന് തോന്നുമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. ഇത് വേറെ പാർട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിക്കുന്നു.
എം എൽ എ പി .വി അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
