ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിലപാട് അതു പോലെ ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായത്. രാജ്യത്തിൻ്റെ നിയമ സംവിധാനങ്ങൾ അട്ടിമറിക്കുകയാണ്, ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഡൽഹിയിൽ നടന്ന സിഎഎ പ്രതിഷേധത്തിലൊന്നും കോൺഗ്രസിനെ കണ്ടില്ല. ഇപ്പോൾ ചട്ടം വന്നപ്പോഴും കോൺഗ്രസ് അതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
