വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സങ്കുചിത താല്പര്യത്തിനായി ചിലർ ദുരന്തത്തെ ഉപയോഗിക്കുന്നു. കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന അത്തരത്തിൽ ഉള്ളതാണ്. കേന്ദ്രമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു, മരിച്ചവർ അനധികൃത കുടിയേറ്റക്കാർ ആണോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചുവെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
