കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാർലമെന്റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം പി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും ഇരു സ്റ്റേറ്റിനും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ടുവച്ച തമിഴ് നാടിന് പുതിയ ഡാം എന്ന ആവശ്യത്തിന്റെ കൂടെ കേന്ദ്രമുണ്ടാവണമെന്നും ഹാരിസ് ബീരാൻ ആവശ്യമുന്നയിച്ചു.
കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാർലമെന്റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം പി
