വിഴിഞ്ഞം തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ചു. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ കപ്പലിനുള്ള സ്വീകരണത്തില്‍ വിഴിഞ്ഞം ഇടവകവികാരി മോണ്‍.ടി നിക്കോളാസും നാലു പ്രതിനിധികളും പങ്കെടുത്തു. ലത്തീന്‍ അതിരൂപത നേതൃത്വം ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
