രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ലോക്സഭാ മണ്ഡലത്തിലെ ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഒരിക്കലെങ്കിലും വയനാടിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നോ? കഴിഞ്ഞതവണ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതുകൊണ്ടാണ് പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം മുഴങ്ങാതിരുന്നത്. വയനാട്ടിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നും തന്നെ രാഹുൽ ഇടപെട്ടില്ല മാത്രമല്ല പാർലമെന്റിൽ അത് ഉന്നയിക്കാനും തയ്യാറായില്ല. അന്നും ജനങ്ങളോടൊപ്പം ഉണ്ടായിരുന്നത് ആനി രാജയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിക്കെതിരെ പോലും രാഹുൽ ഗാന്ധി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി വിമർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
