പാലക്കാട് നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏകദൃക്സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായാണ് ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയിൽ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു
