ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഹർജി കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ഇന്നു പുറത്തു വിടാതിരുന്നതെന്നും കോടതി രഞ്ജിനിയുടെ ഹർജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും പി സതീദേവി പറഞ്ഞു. മുൻപ് ഉന്നയിക്കാത്ത ആവശ്യമാണ് രഞ്ജിനി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും സ്വകാര്യത മാനിച്ചു കൊണ്ടായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും സതീദേവി വ്യക്തമാക്കി. റിപ്പോർട്ട് എന്തായാലും പുറത്തുവിടും. ഇക്കാര്യം സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നുവെന്നും പി സതീദേവി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷൻ അധ്യക്ഷ
