ജെസ്ന കേസിൽ കോടതിയിൽകേസ് ഡയറി ഹാജരാക്കി സിബിഐ. ജെസ്നയുടെ അച്ഛൻ കഴിഞ്ഞദിവസം കോടതിയിൽ തെളിവുകൾ നൽകിയിരുന്നു. ഈ കാര്യങ്ങൾ സിബിഐ അന്വേഷിച്ചോ എന്നറിയാൻ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ മാസം എട്ടിന് ഹർജി പരിഗണിക്കും. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു.
ജെസ്ന കേസിൽ കോടതിയിൽകേസ് ഡയറി ഹാജരാക്കി സിബിഐ
