സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണൻ അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.തെരഞ്ഞെടുപ്പ് സമയത്ത്കരുതല് തടങ്കലിലെടുത്ത്, പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി ഇരുട്ടു മുറിയിൽ ഇട്ട് മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്റെ പരാതി.സ്റ്റേഷനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് കരിക്ക് കൊണ്ട് ഇടിച്ചെന്നും യദു പറഞ്ഞു.ഗുണ്ടാ പ്രവര്‍ത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു ആരോപിച്ചു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണൻ അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി
