പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സരിൻ തെളിവ് പുറത്തുവിടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സരിൻ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണെന്നും സരിൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോൺസർഡ് സ്ഥാനാർഥിയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. സന്ദീപ് വാരിയർ മികച്ച നേതാവാണെന് സിപിഎം നേതാക്കൾ സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും സന്ദീപ് ബിജെപി പ്രചാരണത്തിന് ഇറങ്ങുമെന്നും സി കൃഷ്ണകുമാർ അറിയിച്ചു. തിരൂർ സതീഷിനു പിന്നിൽ ഉള്ള പി ആർ ഏജൻസി ഏതാണെന്നു പരിശോധിക്കണം. രണ്ട് മുന്നണിയും സതീഷിനെ ഉപയോഗിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ മാത്രമല്ല മുൻ നിര ബിജെപി നേതാക്കളെ എല്ലാം സിപിഎം ആക്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് സി കൃഷ്ണകുമാർ
