മണിപ്പൂരിൽ ഉണ്ടായ വെടിവെയ്പ്പിൽ ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. തൗബാലിൽ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ ആണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ച സേനയ്ക്ക് നേരെയാണ് വെടിയുതിർത്തത്. മോറെയിൽ രണ്ട് സൈനികർ കുക്കി വിഭാഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മെയ്തെയ് വിഭാഗം ഇന്നലെ രാത്രി തൗബാലിലെ പോലീസ് ആസ്ഥാനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്.ഇന്നലെ പുലർച്ചെയാണ് മോറെയിലെ സൈനിക ക്യാമ്പിൽ ഉറങ്ങിക്കിടന്ന സൈനികർക്കുനേരെ അക്രമികൾ വെടിവെയ്പ്പ് നടത്തിയത്.
മണിപ്പൂരിൽ ഉണ്ടായ വെടിവെയ്പ്പിൽ ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്
