Posted inപുസ്തകങ്ങൾ

ചേയാ

ആനന്ദതീര്‍ത്ഥസ്വാമികളുടെ ക്രിയാബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതമാണ് ഈ നോവലില്‍ കലാചാതുര്യത്തോടുകൂടി ആഖ്യാനം ചെയ്തിരിക്കുന്നത്. ഇന്ദ്രിയവേദ്യവും ചലനാത്മകവുമായ ആഖ്യാനങ്ങളാല്‍ ‘ചേയാ’ ഒരു കാലഘട്ടത്തിന്റെ സജീവരംഗങ്ങള്‍ വായനക്കാരുടെ മനസ്സുകളില്‍ മുദ്രിതമാക്കുന്നു. ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകള്‍ നാം കേള്‍ക്കുന്നു. കേരളനവോത്ഥാനചരിത്രത്തിലെ ഒറ്റയാള്‍പ്പോരാട്ടമായ ആനന്ദതീര്‍ത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവചരിത്രനോവല്‍. ‘ചേയാ’. ആര്‍. ഉണ്ണിമാധവന്‍. മാതൃഭൂമി. വില 289 രൂപ.