വര്‍ഷങ്ങള്‍ക്ക് ശേഷം എസ്&പി ഇന്ത്യയുടെ ദീര്‍ഘകാല സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇനി വായ്പ ലഭ്യമാകും. ഫോറിന് പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും റേറ്റിംഗ് ഉയര്‍ത്തല്‍ സഹായിക്കും. മികച്ച റേറ്റിംഗ് കാരണം സര്‍ക്കാരിനും ഇനി കുറഞ്ഞ ചെലവില്‍ കടം ലഭിക്കും. റേറ്റിംഗില്‍ ഉണ്ടായ പുരോഗതി ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും കടബാധ്യതകള്‍ നികത്താനുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെട്ടുവെന്ന സൂചന നല്‍കുകയും ചെയ്യും. പുതിയ മൂലധനം ആകര്‍ഷിക്കാനും രാജ്യത്തിന്റെ പരിവര്‍ത്തനം ത്വരിതഗതിയിലാക്കാനും ഇത് സഹായകരമാകും. 2007ല്‍ ഇന്ത്യ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത് നാല് ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി എസ്&പി
