ബെംഗളൂരുവിലെ പതിനഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. സന്ദേശം ലഭിച്ച എല്ലാ സ്കൂളുകളിലേയും കുട്ടികളെ വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ കുട്ടികളോട് ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി.
ബെംഗളൂരുവിൽ 15 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി
