മുണ്ടക്കൈ പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങൾ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.
മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കിട്ടി
