കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളുടെ പേരുകളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടി രാധിക ശരത്കുമാര് വിരുതനഗറില്നിന്ന് മത്സരിക്കുo. തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളുടെ പേരും ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിൽ പ്രചാരണം മുറുകിയിട്ടും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് കേരളത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി
