ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ ഇഡിയുടെ അറസ്റ്റിനെതിരായി സമർപ്പിച്ച ഹർജി പിൻവലിച്ചു. വിചാരണ കോടതി റിമാന്‍ഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്. കെജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വി കോടതിയിൽ ഹാജരായി. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കാനാണ് നീക്കം.
അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ ഇഡിയുടെ അറസ്റ്റിനെതിരായി സമർപ്പിച്ച ഹർജി പിൻവലിച്ചു
