സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില് വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് സഖ്യകക്ഷികളോട് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി തന്നെ സ്പീക്കർ സ്ഥാനം വഹിക്കണമെന്നാണ് പാര്ട്ടിയുടെ ആഗ്രഹം. എന്നാല് എൻഡിഎ മുഖമായിരിക്കണം സ്പീക്കർ പദവിയില് വേണ്ടതെന്ന നിലപാടിലാണ് ടിഡിപി. ഘടകക്ഷികള്ക്ക് സ്പീക്കർ പദവി നല്കാൻ ബിജെപി തയ്യാറാകുന്നില്ലെങ്കില് സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുളള നീക്കം ഇന്ത്യ സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.
സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില് വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് ബിജെപി
