ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമുള്ള ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കൾ. ഇപി യുടെ പ്രസ്താവനയ്ക്ക് നന്ദിയെന്നും, ഇതിന്റെ പേരില്‍ ഇപിയെ അവമതിക്കുന്ന പ്രസ്താവന നടത്തില്ലെന്നും രണ്ടാംസര്‍ക്കാര്‍ വന്ന ശേഷം ഇപി പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രനും, ഇപി വസ്തുതകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രനും അഭിപ്രായപ്പെട്ടു. എന്നാൽ കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നതെന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയും, ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല,കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദനും വ്യക്തമാക്കി.
ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞ ഇപിക്ക് നന്ദിയെന്ന് ബി ജെ പി നേതാക്കൾ
