ബിജെപി നേതാവ് സുരേഷ് ഗോപിയുടെ റോഡ് ഷോ തൃശ്ശൂരിൽ ആരംഭിച്ചു. വിദ്യാർഥി കോർണറിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരാണ് അണിനിരക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. തൃശൂരിനെ ഹൃദയത്തിൽ വെച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മന്ത്രിയാകുമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. ഞാൻ നിഷേധിയാവില്ല. തന്റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാവ് സുരേഷ് ഗോപിയുടെ റോഡ് ഷോ തൃശ്ശൂരിൽ ആരംഭിച്ചു
