ഗുജറാത്തിൽ വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ മുകേഷ് ദലാൽ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുഭാണിയുടെ നാമനിർദേശ പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നു പേരും പിന്മാറിയതോടെ സൂക്ഷ്മപരിശോധനക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയിരുന്നു.
ഗുജറാത്തിൽ വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർഥിക്ക് ജയം
