രാജസ്ഥാനിൽ പ്രസംഗമധ്യേയുള്ള മുസ്ലീം പരാമര്‍ശം വിവാദമായതോടെ അലിഗഡിൽ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദിയുടെ പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും, മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചുവെന്നും, തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്ലീം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.
അലിഗഡിൽ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദിയുടെ പ്രസംഗം
