വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവന് പൊലിയുന്നതിനെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും, ജനങ്ങള്‍ക്ക് സംരക്ഷണം നല്കാന് കഴിയില്ലെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു. മലയോര ജനത അതീവ ദുഃഖത്തിലാണ്. ഞങ്ങള്‍ക്ക് ആരുമില്ലെന്ന തോന്നലാണുള്ളത്. വനംവകുപ്പാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവന് പൊലിയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ്
