എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന ബിനോയ് വിശ്വം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേരിടേണ്ടിവന്ന പരാജയം സമ്മതിക്കുന്നു . പക്ഷേ പുറകോട്ട് പോകാൻ എല്‍ഡിഎഫ് ഒരുക്കമല്ല. ആവശ്യമായ കാര്യങ്ങളിൽ മാറ്റം വരുത്തി എല്‍ഡിഎഫ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും. ഇടത് പക്ഷം ശൂന്യതയിലേക്ക് പോയിട്ടില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ രാഷ്ട്രീയ വികാസത്തിൽ ശരിയായ ഭരണ നിർവഹണം ചൂണ്ടിക്കാട്ടലാണ് കേരളത്തിന്റെ പങ്ക്. പാർട്ടികമ്മിറ്റി കൂടുന്നത് ചർച്ച ചെയ്യാനാണ്. അതല്ലാതെ നേതാക്കൾക്ക് സ്തുതി പാടാനല്ല. തെറ്റു തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന ബിനോയ് വിശ്വം
