Screenshot 2026 03 31 17 11 26 268 com.android.chrome edit

 

 

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ആശങ്കയുണ്ടെന്നും, പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ. ഏകാധിപത്യപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലെന്നും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. ഈ സമയത്തെ ബിൽ അവതരണത്തിൽ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. വിശുദ്ധ വാര ദിവസങ്ങൾ ക്രൈസ്തവർക്ക് പ്രധാനപ്പെട്ടതാണ്. പടിപടിയായുള്ള ഇത്തരം നടപടികൾ അസ്വസ്ഥത ഉണ്ടാക്കുകയാണ്. ഇന്ന് കെസിബിസി ഓൺലൈനായി യോഗം ചേരുമെന്നും ബില്ലിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *