Screenshot 2026 03 31 17 28 06 640 com.google.android.googlequicksearchbox edit

 

കൊച്ചി: വിഡി സതീശനെ ദയവ് ചെയ്ത് മുഖ്യമന്ത്രി, ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നും,പുലിമടയിൽ തല വയ്ക്കരുതെന്നും സലീം കുമാർ പറഞ്ഞു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു. ‘ഊളം പാറ എന്നൊരു മാനസിക ആരോഗ്യ കേന്ദ്രം ഇല്ല‌‘. അങ്ങനെ രണ്ടു ആളുകളും ഇല്ല. ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണമെന്നും മുഖ്യമന്ത്രിയോട് സലിം കുമാർ പറഞ്ഞു. കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സലിം കുമാറിൻ്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയുണ്ടെന്ന് വിഡി സതീശൻ പ്രതികരിച്ചു.മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ്.എഫ്‌സിആർഎ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ആദ്യം കത്തയച്ചത് താനെന്നും സതീശൻ പറഞ്ഞു. 25 വർഷം എംഎൽഎ ആയ താൻ ഇത്തവണ ഉയർന്ന പദവിയിൽ എത്തുമെന്ന് പറവൂരുകാര്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും സതീശൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *