ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന മലയാളം ആക്ഷൻ ത്രില്ലർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ടോവിനോ തോമസും സൗബിൻ ഷാഹിറും ആണ്. ഭാവനയാണ് ഈ ചിത്രത്തിലെ നായിക. ബാലു വർഗീസ്, അനൂപ് മേനോൻ, ചന്തു സലിംകുമാർ,ഗണപതി തുടങ്ങി ജനപ്രീതി നേടിയ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. മെയ് മൂന്നിനാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചന്തു സലീം, ബാലു വർഗീസ്, ഭാവന, ടോവിനോ തോമസ് എന്നിവർ ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ചന്തുവും ബാലുവും ടോവിനോയും ചേർന്ന് ഭാവനയെ കാര്യമായി തന്നെ ട്രോളുന്നുണ്ട്. അവതാരക ഗോസിപ്പുകൾ കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഭാവന പറയുന്നുണ്ട് “ഞാൻ മരിച്ചുപോയി എന്നു വരെ ഗോസിപ്പുകൾ കേട്ടിട്ടുണ്ട്” എന്ന്. ജീവിച്ചിരിക്കുന്ന ഞാൻ മരിച്ചു പോയി എന്ന് കേട്ടപ്പോൾ ഉണ്ടായ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല എന്നും ഭാവന പറയുന്നുണ്ട്. പിന്നെയും നിരവധി ഗോസിപ്പുകൾ കേട്ടിട്ടുണ്ടെന്നും ഇപ്പോൾ അതെല്ലാം ശീലമായി എന്നും ഭാവന പറയുന്നുണ്ട്. കോളേജ് പഠനകാലത്ത് നിങ്ങളുടെ പ്രണയം ആരെങ്കിലും നിരസിച്ചിട്ടുണ്ടോ എന്നുള്ള അവതാരകയുടെ ചോദ്യത്തിന് ഭാവന തന്റെ ക്രഷ് ആയിരുന്നത് മാധവൻ ആണെന്നും അത് അദ്ദേഹo അറിഞ്ഞിരുന്നെന്നും പിന്നീട് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ടോവിനോ പറഞ്ഞത് അന്ന് റിജെക്ട് ചെയ്ത പെൺകുട്ടിയാണ് ഇന്ന് എന്റെ ഭാര്യയായി വീട്ടിലുള്ളത് എന്നാണ്. ബാലു വർഗീസിനോട് ആരും റിജെക്ഷൻ പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ വിഷമത്തോടെയാണെങ്കിലും ചന്തു ആദ്യം തന്നെ പറഞ്ഞു ചന്തുവിനെ ഇതുവരെ റിജക്ഷൻ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന്. ബാലുവും ടോവിനോയും ചന്തുവിനെ കളിയാക്കുന്നുണ്ട് റിജക്ഷൻ കിട്ടിയിട്ടില്ല എന്നു പറയുമ്പോഴും അവന്റെ കണ്ണുനിറയുന്നുണ്ടെന്ന്. കളിയും ചിരിയുമായി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം അവസാനിക്കുമ്പോൾ നടികർ എന്ന സിനിമയെ കുറിച്ച് ഏകദേശം രൂപം പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്.
“ഞാൻ മരിച്ചുപോയി എന്നു വരെ ഗോസിപ്പ് കേട്ടിട്ടുണ്ട് ” എന്ന് ഭാവന
