കൈരളി ടിവി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നിറക്കി വിട്ട ഗവര്‍ണറുടെ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന് മാര്‍ച്ച് സംഘടിപ്പിച്ചു. ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഗവര്‍ണറുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഇറങ്ങി പോകാൻ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങൾക്കെതിരായ എല്ലാ നടപടികൾക്കും ബാധകമാണ്.ചങ്ങല പൊട്ടിച്ചെറിയാനുള്ള ആർജവം പത്രപ്രവര്‍ത്തക യൂണിയന് കാണിക്കണമെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു..ആരും ആരോടും കടക്ക് പുറത്ത് പറയരുത്.അതാണ് കോൺഗ്രസ് നിലപാട്.സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കിനെതിരെയും സമരം വേണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇറങ്ങിപ്പോകാൻ പറഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടി;വി ഡി സതീശൻ
