വന്യമൃഗശല്യത്തിൽ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മലയോര ജനതയെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞുവെന്നും കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വിമർശിച്ചു.
വന്യമൃഗശല്യത്തിൽ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
