വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്ന് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയം പ്രാഥമിക റിപ്പോർട്ട് പരിശോധിക്കുകയാണ്. ഇതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളിൽ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാൾ.
മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചന
