സല്മാന് ഖാന്റെ സഹോദരീ ഭര്‍ത്താവും ബോളിവുഡ് താരവുമായ ആയുഷ് ശര്‍മയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മസരാട്ടിയുടെ ഗ്രെക്കാലെയാണ്. മെയ്ബ ഇക്യൂഎസ് നു പുറകെയാണ് ഈ ആഡംബര എസ് യു വി കൂടി താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. കറുപ്പ് നിറമാണ് എസ് യു വിയുടെ അകത്തളങ്ങള്‍ക്കു മോടിക്കൂട്ടിയിരിക്കുന്നത്. ബ്ലാക്ക് ഷെയ്ഡ് തന്നെയാണ് വാഹനത്തിനായും താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മസെരാട്ടി ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് ഗ്രെക്കാലെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്നു വേരിയന്റില്‍ ഈ വാഹനം ലഭ്യമാണ്. ജിടി, മോഡേണ, ട്രോഫിയോ എന്നിവയ്ക്ക് യഥാക്രമം വിലവരുന്നത് 1.31 കോടി, 1.53 കോടി, 2.05 കോടി എന്നിങ്ങനെയാണ്. ജി ടി വേരിയന്റില്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 300 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുമിത്. അതേ എന്ജിന് തന്നെയാണ് മോഡേണ വേരിയന്റിലും. പരമാവധി പവര്‍ 330 ബി എച്ച് പി യാണ്. ട്രോഫിയോ വേരിയന്റിന് കരുത്ത് പകരുന്നത് 3.0 ലീറ്റര്‍ വി 6 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 530 ബി എച്ച് പി യാണ് പവര്‍, 620 എന്‍ എം ആണ് ടോര്‍ക്ക്.
മസരാട്ടി ഗ്രെക്കാലെ സ്വന്തമാക്കി ആയുഷ് ശര്‍മ
