മൈക്കും റേഡിയോയും ഇല്ലാതിരുന്ന കാലത്ത് ജോസ് ഗായകനായതിന്റെ വിചിത്ര വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന സംഗീതചരിത്ര ഗ്രന്ഥമാണു ‘സ്നേഹഗായകന്’. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും അടക്കം 94 പേരുടെ രചനകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മൈക്ക് ഇല്ലാതിരുന്ന കാലത്തെ ഗാനമേളാ സദസുകള്‍, തൃശൂരിലെ ആദ്യ ഗാനമേളാ ട്രൂപ്പ്, റേഡിയോ പോലും ഇല്ലാതിരുന്ന കാലത്തെ പാട്ടു പഠനം, തെരുവില്‍ പാടി വിശ്വഗായകനായ മുഹമ്മദ് റഫിയുടെ കഥ തുടങ്ങിയവയെല്ലാം ഈ പുസ്തകത്തില്‍ കാണാം. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയിസാണു പുസ്തകത്തിന്റെ എഡിറ്റര്‍. പ്രസാധകര് തൃശൂരിലെ ഈലിയ ബുക്സ്. ഡിസംബര്‍ എട്ടിനു ഞായറാഴ്ച വൈകുന്നേരം നാലിന് കേരള സാഹിത്യ അക്കാദമി ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ആദ്യ കോപ്പി വീണവിദ്വാന്‍ എ. അനന്തപത്മനാഭനു നല്കി പുസ്തകം പ്രകാശനം ചെയ്യും.
സ്നേഹഗായകന്
