തൃശൂർ അവണൂരിൽ പിതാവിന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ മകൻ മയൂർ നാഥിനെ കൊല നടത്തിയ അവണൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകാതെ കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ വിഷം നൽകി കൊലപെടുത്തി എന്ന് ആയുർവേദ ഡോക്ടറായ മകൻ മയൂർ നാഥ് ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു.
അവണൂർ കൊലപാതകം; പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി
