വിഴിഞ്ഞം തുറമുഖട്രയൽറൺ ഉദ്ഘാടന വേദിയിൽ വി എസ് അച്യുതാനന്തൻ തുറമുഖം യാഥാർത്ഥ്യമാക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആരും പരാമർശം നടത്താത്തതിൽ വിമർശിച്ച് വി എസിന്റെ മുൻ സ്റ്റാഫ് എ സുരേഷ് . വി എസ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിനടത്തിയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ സുരേഷ്, ഇന്നത്തെ ഉത്ഘാടന വേദിയിൽ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സത്യത്തിനും… ആശകൾക്കും… ആഗ്രഹങ്ങൾക്കും… പ്രസക്തിയില്ലാത്ത കെട്ട കാലം… എന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് കുറിപ്പ് അവസാനിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖട്രയൽറൺ ഉദ്ഘാടന വേദിയിൽ വി എസ് അച്യുതാനന്തൻ തുറമുഖം യാഥാർത്ഥ്യമാക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആരും പരാമർശം നടത്താത്തതിൽ വിമർശിച്ച് വി എസിന്റെ മുൻ സ്റ്റാഫ് എ സുരേഷ്
