എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി. ഒയാസിസിനെ കേന്ദ്രം ഷോർട്ട്ലിസ്റ്റ് ചെയ്തത് എഥനോൾ ഉൽപാദിപ്പിക്കാൻ മാത്രമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനം ഇതിന്റെ മറവിൽ വിദേശ മദ്യം ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളം പ്രധാന അസംസ്കൃത വസ്തുവായ കമ്പനിക്ക് സംസ്ഥാനം എവിടുന്ന് വെള്ളം കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു. സാധാരണക്കാർക്ക് കുടിവെള്ളം എത്തിക്കേണ്ട മന്ത്രി തന്നെ വെള്ളം ഊറ്റി വിദേശ മദ്യ കമ്പനിക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി
