പ്രശസ്ത ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ ട്യൂണോ 457 ബൈക്ക് പുറത്തിറക്കും. അപ്രീലിയ ആര്‍എസ് 457 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ട്യൂണോ457. ഇതിന്റെ എക്‌സ്-ഷോറൂം വില 3.99 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആര്‍എസ് 457 നേക്കാള്‍ ഏകദേശം 20,000 രൂപ കുറവായിരിക്കും. ഏറ്റവും കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ എഞ്ചിന്റെ ഹൈലൈറ്റ്. ശക്തമായ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 457 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഉണ്ട്, ഇത് 46.9 ബിഎച്പി പവറും 43.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ ബൈക്ക് വരുന്നത് എന്നും റിപ്പോട്ടുകള്‍ ഉണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan